മേപ്പാടി: വിനോദസഞ്ചാര കേന്ദ്രമായ കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് മുകളിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് അയ്യന്‍കൊല്ലി സ്വദേശി അമല്‍ വിഷ്ണുവാണ് (33) മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം. കോത്തഗിരിയിലെ സ്വര്‍ണക്കടയുടെ റീജണല്‍ മാനേജരാണ്. ജ്വല്ലറിയില്‍ കൂടെ ജോലി ചെയ്യുന്നവരുടെ കൂടെ എത്തിയതായിരുന്നു അമല്‍. മേപ്പാടി പോലീസും കല്‍പ്പറ്റയില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളും തുര്‍ക്കി ജീവരക്ഷാ സമിതിയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്: ശശി. അമ്മ: ഉഷ. സഹോദരി: നീതു.